കുട്ടനാട്: നെഹ്റുട്രോഫി വള്ളംകളി 28ന് നടത്താൻ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നതായി എൻ.ടി.ബി.ആർ കോർ കമ്മിറ്റി യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ബേപ്പൂർ ഫെസ്റ്റ് ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് സർക്കാർ വക തുക പ്രഖ്യാപിച്ച സാഹചര്യത്തിൽ നെഹ്റുട്രോഫി വള്ളംകളിയോട് മാത്രം അവഗണന കാട്ടുന്നത് നീതികരിക്കാനാവില്ലെന്നും ചാമ്പ്യൻസ് ലീഗ് വള്ളംകളി മത്സരങ്ങൾ മുടക്കം കൂടാതെ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.