ചേർത്തല:സംസ്ഥാന സബ് ജൂനിയർ ഖൊ ഖൊ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായുള്ള ആലപ്പുഴ ജില്ല ആൺ,പെൺ ടീമുകളുടെ സെലക്ഷൻ ട്രയൽസ് 7ന് നടക്കും. രാവിലെ 9 ന് ചേർത്തല ഗവ.ഗേൾസ് ഹൈസ്‌കൂളിൽ നടക്കുന്ന ട്രയൽസിൽ 2–10–2010 ന് ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. ഇൻഡക്സ് 215 ൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന സർട്ടിഫിക്കറ്റ് കോപ്പിയുമായിസെലക്ഷന് എത്തണം. ഫോൺ: 8714465869, 8075091487.