chengannoor-fam-plant-

മാന്നാർ: കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ ബ്ലോക്കിലെ കർഷകരെ ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുളള , ചെങ്ങന്നൂർ ഫാം പ്ലാനിന്റെ കുളിക്കാംപാലം ജംഗ്ഷനിലുള്ള വെളിച്ചെണ്ണ നിർമ്മാണ-വിപണന കേന്ദ്രം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഫാം പ്ലാൻ പ്രസിഡന്റ് രാജൻ തയ്യിൽ അദ്ധ്യക്ഷനായി. ചെങ്ങന്നൂർ ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലീം ആദ്യവിൽപന നടത്തി. പ്രൊജക്ട് ഡയറക്ടർ സഞ്ജു സൂസൻ മാത്യു പദ്ധതി വിശദീകരിച്ചു. പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ, കൃഷി വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടർ മായ എൻ.ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായി. ഉപജില്ല വ്യവസായ ഓഫീസർ ജെ.ചിത്ര, എ.ഹരി, വി.ശ്രീലക്ഷ്മി, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം സ്വർണമ്മ, ചെറിയനാട് ഗ്രാമപഞ്ചായത്തംഗം സുനി രാജൻ, ഫാം പ്ലാൻ സെക്രട്ടറി സുരേഷ് ബാബു തിട്ടപ്പള്ളി എന്നിവർ സംസാരിച്ചു.