കായംകുളം: നെറ്റ്‌ബാളിനു കേരള പബ്ലിക് സർവീസ് കമ്മിഷന്റെ അംഗീകാരം. പി.എസ്.സി പരീക്ഷ എഴുതുന്ന കായികതാരങ്ങൾക്ക് ഇനിമുതൽ അധികമാർക്ക്‌ നൽകുവാൻ തീരുമാനമായി. കായിക താരങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന അംഗീകാരം നേടിയെടുക്കാൻ പരിശ്രമം നടത്തിയ സംസ്ഥാന സെക്രട്ടറി എസ്. നജിമുദീനെ ജില്ലാ നെറ്റ്ബാൾ അസോസിയേഷൻ അഭിനന്ദിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത്‌ പത്തിയൂർ അദ്ധ്യക്ഷത വഹിച്ചു.