ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്കിലെ വിവിധ വില്ലേജുകളിലായി ഭൂമിയുടെ പട്ടയം കിട്ടാത്തവരുടെ എണ്ണം വർദ്ധിക്കുകയാണെന്ന് ജില്ലാപഞ്ചായത്ത് മെമ്പർ ജോൺതോമസ് ആരോപിച്ചു. പട്ടയം ലഭിക്കാത്തവർ ഏറെയുള്ളത് ആറാട്ടുപുഴ പഞ്ചായത്തിലാണ്.ഇത് സംബന്ധിച്ച നിവേദനം താലൂക്ക് തഹസിൽദാർക്ക് നൽകിയതായി ജോൺതോമസ് പറഞ്ഞു.