ambala

അമ്പലപ്പുഴ: കേരള സ്റ്റേറ് സർവീസ് പെൻഷണേഴ്സ് യൂണിയൻ അമ്പലപ്പുഴ തെക്ക് കൺവെൻഷൻ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ. ഗോപി ഉദ്ഘാടനം ചെയ്തു. ഡോ. ആർ.രാഖി രാജ് ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു. പ്രസിഡന്റ് കെ.ജി.വേണു നാഥൻ അദ്ധ്യക്ഷനായി .ട്രഷറ‌ർ ആനിമ്മ ടി.തോമസ് നവാഗതരെ സ്വീകരിച്ചു. രക്ഷാധികാരി പുരുഷോത്തമപണിക്കർ മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായ സി.വി.പീതാംബരൻ , കെ.പി .രാജമ്മ , എൻ. രാജപ്പൻ പിള്ള, എൽ. ശാന്തകുമാരിയമ്മ, ബി.സജീവ്, പി.കെ.വിജയമ്മ തുടങ്ങിയവർ സംസാരിച്ചു.