അമ്പലപ്പുഴ: കഞ്ഞിപ്പാടം വട്ടപ്പായിത്ര ദേവീ ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് 7 ന് രാവിലെ 5.30 ന് ക്ഷേത്ര മേൽശാന്തിയുടെ നേതൃത്വത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമം നടക്കും. ഗണപതിയോഗം നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടണം.