ആലപ്പുഴ: കൈതവന കുന്തികുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. സതീഷ് ആലപ്പുഴ ഭദ്രദീപ പ്രകാശനവും അനുഗ്രഹ പ്രഭാഷണവും നടത്തി. ചന്ദ്രശേഖരൻ തയ്യിൽ യജ്ഞനിറപറ സമർപ്പിച്ചു. എം.കൃഷ്ണൻ കുഞ്ഞുപണിക്കർ ആചാര്യവരണവും ആർ.രാധാക‌ൃഷ്ണൻ ഗ്രന്ഥസമർപ്പണവും നടത്തി. തൈക്കാട്ടുശ്ശേരി വിജയപ്പൻ നായരാണ് യജ്ഞാചാര്യൻ. ഇന്ന് രാവിലെ 7 മുതൽ ഭാഗവത പാരായണം. 10ന് വരാഹാവതാരം. 7 ന് ഉണ്ണിയൂട്ട്, 8ന് വിദ്യാരാജഗോപാല മന്ത്രാർച്ചന, 9ന് രുഗ്മിണീ സ്വയംവരം, സർവ്വൈശ്വര്യ പൂജ, 10ന് കുചേലോപാക്യാനം, 11ന് സ്വർഗാരോഹണം, ഗുരുവായൂരപ്പ ദ‌ർശനം തുടങ്ങിയ ചടങ്ങുകൾ നടക്കും. 7ന് വൈകിട്ട് 5ന് അവഭ്യഥസ്നാനം.