കായംകുളം: കണിച്ചനല്ലൂർ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് ക്ഷേത്ര ഉപദേശകസമിതിയുടെ ആഭിമുഖ്യത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം 7 ന് രാവിലെ 5 ന് നടക്കും. കല്ലമ്പള്ളി ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.