vah

ഹരിപ്പാട്: ആറാട്ടുപുഴ കള്ളിക്കാട് വഞ്ചിപ്പുരയ്ക്കൽ പരേതനായ കുഞ്ഞുപിള്ളയുടേയും ജാനകിയുടേയും മകൻ രഘു ( 74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. പി.ഡബ്ള്യു.ഡി റിട്ട. ഉദ്യോഗസ്ഥനായിരുന്നു.എസ്.എൻ.ഡി.പി യോഗം കള്ളിക്കാട് 4754ാം ശാഖാ കമ്മിറ്റിയംഗം, മുല്ലമഠം ദേവസ്വം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഞ്ചയനം 9ന് രാവിലെ 11ന്. മക്കൾ: രേഷ്മ (ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ ), രാഹുൽ. മരുമക്കൾ: അരുൺകുമാർ, രാഖി.