ആലപ്പുഴ: നാഷണൽ കെട്ടിട നിർമ്മണ തൊഴിലാളി കോൺഗ്രസ് (എൻ.കെ.എൻ.ടി.യു.സി) ജില്ല ജനറൽ കൗൺസിൽ യോഗവും സ്കോളർഷിപ്പ് വിതരണവും ആലപ്പുഴയിൽ 8ന് നടക്കും. രാവിലെ 10ന് ഡി.സി.സി ഓഫീസിൽ (ആർ.ശങ്കർ മെമ്മോറിയൽ ഹാൾ) നടക്കുന്ന സമ്മേളനം കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. എൻ.കെ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് ഡി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് സ്കോളർഷിപ്പ് വിതരണം നിർവഹിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തും.