
ആലപ്പുഴ: ആലപ്പുഴ നഗരസഭ ആരോഗ്യ വിഭാഗവും, ശുചീകരണ തൊഴിലാളികളും ചേർന്ന് നഗരചത്വരത്തിൽ ഒരുക്കിയ ബന്ദിപ്പൂകൃഷിയുടെ വിളവെടുപ്പ് നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എ.എസ്.കവിത, വികസനകാര്യ ചെയർപേഴ്‌സൺ എം.ജി.സതീദേവി, ഹെൽത്ത് ഓഫീസർ കെ.പി.വർഗീസ്, മാലിന്യമുക്ത നവകേരളം നോഡൽ ഓഫീസർ സി.ജയകുമാർ, ഹെത്ത് ഇൻസ്‌പെക്ടർമാരായ ഷാംകുമാർ,മനോജ്, ശങ്കർമണി, കൃഷ്ണ മോഹൻ എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി.