
ചേർത്തല:സിൽക്കിലെ പടവലപ്പാടത്തെ വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു.ആയിരം ചുവട് പടവലമാണ് ഇവിടെ വളരുന്നത്.കെ.കെ. കുമാരൻ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സഹായത്തോടെയാണ് സംസ്ഥാന കർഷക അവാർഡ് ജേതാവ് ശുഭകേശനാണ് കൃഷി കാര്യങ്ങൾ നോക്കുന്നത്. പത്തേക്കറിലായി പതിനാറിനം പച്ചക്കറികൾ വിളവെടുപ്പിനൊരുങ്ങിക്കഴിഞ്ഞു. പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ സുദർശനാഭായി, ജി.ശശികല,വൈസ് പ്രസിഡന്റെുമാരായ സി.സി.ഷിബു,അഡ്വ.എം.സന്തോഷ് കുമാർ,പാലിയേറ്റീവ് എക്സിക്യൂട്ടീവ് അംഗം ബി. സലിം,കൃഷി ഡെപ്യൂട്ടി ഡയറക്ടർ സുജ ഈപ്പൻ,സുധീഷ്,ജി.ഉദയപ്പൻ,ബൈനു, കൃഷി ഓഫീസർ ജാനിഷ് റോസ്,കർഷകൻ ശുഭകേശൻ എന്നിവർ പങ്കെടുത്തു.
വിളവെടുക്കുന്ന പച്ചക്കറികൾ ഇവിടെ തന്നെയാണ് വിപണനം നടത്തുന്നത്.