
ആലപ്പുഴ : ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ജെ .സി.ഐ പുന്നപ്ര നൽകുന്ന അദ്ധ്യാപക അവാർഡിന് ആലപ്പുഴ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപിക ലിസി ജോണിനെ തിരഞ്ഞെടുത്തതായി ജെ.സി.ഐ പുന്നപ്ര ഭാരവാഹികളായ മാത്യു തോമസ്, തുളസീദാസ്, അഡ്വ. പ്രദീപ് കൂട്ടാല, നസീർ സലാം, ഫിലിപ്പോസ് തത്തംപള്ളി എന്നിവർ അറിയിച്ചു. വിവിധ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് വേണ്ട പരിശീലനം നൽകുന്നതിൽ നടത്തിയ ഇടപെടലുകളാണ് 15000 രൂപയും ശിൽപ്പവുമടങ്ങുന്ന അവാർഡിന് അർഹയാക്കിയത്.