
ആലപ്പുഴ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യതൊഴിലാളി ഫെഡറേഷന്റെ നേത്യത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സി.ഐ.ടി.യു. അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ എം.എൽ.എ, എൻ.കെ.അക്ബർ എം.എൽ.എ., മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, ആർ.ജറാൾഡ് എന്നിവർ സംസാരിച്ചു. പാളയം മണ്ഡപത്തിന് സമീപത്തുനിന്നും ആരംഭിച്ച മാർച്ചിന് ക്ലൈനസ് റൊസാരിയോ, എഫ്. കെന്നഡി, എസ്.നാഗപ്പൻ, സി.ഷാംജി തുടങ്ങിയവർ നേത്യത്വം നൽകി.