s

ആലപ്പുഴ: പാഴ്‌സൽ ഭക്ഷണത്തിൽ നിന്നുള്ള ഭക്ഷ്യ വിഷബാധ ഒഴിവാക്കാൻ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വീഡിയോയുടെ സ്വിച്ച് ഓൺ ജില്ലാ കളക്ടർ അലക്‌സ് വർഗീസ് നിർവഹിച്ചു. ഈറ്റ് റൈറ്റ് ഇന്ത്യ ചലഞ്ചിന്റെ ഭാഗമായാണ് വീഡിയോ നിർമ്മിച്ചത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ല ഫുഡ് സേഫ്ടി അസി. കമ്മീഷണർ വൈ.ജെ.സുബിമോൾ, ഭക്ഷ്യസുരക്ഷ ഓഫീസർമാരായ ജിഷാ രാജ്, ചിത്ര മേരി, മീരാദേവി, ഹേമാംബിക, കൃഷ്ണപ്രിയ, ശ്രീലക്ഷ്മി, സോമിയ തുടങ്ങിയവർ പങ്കെടുത്തു.