അമ്പലപ്പുഴ :ആലപ്പുഴ ആർ.രാജീവ് എൻഡോവ്മെൻ്റ് അവാർഡ് നാളെ വിതരണം ചെയ്യും. രാവിലെ 10ന് ആലപ്പുഴ റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങ് നഗരസഭാ അദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് ചീഫ് എം.പി.മോഹനചന്ദ്രൻ പുരസ്ക്കാരങ്ങൾ സമ്മാനിക്കും. അഡീഷണൽ എസ്.പി എസ്.അമ്മിണിക്കുട്ടൻ, പ്രൊഫ. നെടുമുടി ഹരികുമാർ ,കെ. എൻ.ബാൽ, വിഷ്ണു മോഹൻ തുടങ്ങിയവർ സംസാരിക്കും.