
ആലപ്പുഴ: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ 'ധീരം' സ്വയം പ്രതിരോധ പരിശീലനം സി.ഡി.എസുകളിൽ ആരംഭിക്കും. സ്ത്രീകളിൽ സ്വയം പ്രതിരോധ ശേഷിയും ആത്മവിശ്വാസവും വളർത്തിയെടുക്കുകയാണ് ലക്ഷ്യം. പരിശീലനത്തിന്റെടെ പ്രചരണ ഭാഗമായി ആലപ്പുഴ കുടുംബശ്രീ രംഗശ്രീ ഗ്രൂപ്പ് രണ്ട് ദിവസങ്ങളിലായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ തെരുവുനാടകം അവതരിപ്പിക്കുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ എസ്.രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാമിഷൻ കോഓർഡിനേറ്റർ എം.ജി.സുരേഷ് വിഷയാവതരണം നടത്തി.