അമ്പലപ്പുഴ: ഹോമിയോപ്പതി ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നാളെ ആമയിട ക്ഷീരോദ്പാദക സഹകരണ സംഘം ഹാളിൽ നടക്കും. നാഷണൽ ആയുഷ് മിഷൻ കേരള ഹോമിയോപ്പതി വകുപ്പ് ,അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്, സർക്കാർ ഹോമിയോ ഡിസ്പൻസറി എന്നിവ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അപർണ സുരേഷ് ബാബു അദ്ധ്യക്ഷനാകും.ആർ.ശങ്കർ മോഹൻ യോഗ ട്രയ്നിംഗ്‌ നടത്തും.പി.രമേശൻ, പി.അഞ്ജു, ജയരാജ്, ശ്രീലേഖ, കെ.സിയാദ് തുടങ്ങിയവർ സംസാരിക്കും. ഡോ.സി.സൂര്യ സുരേഷ് സ്വാഗതവും രാധാ ഓമനക്കുട്ടൻ നന്ദിയും പറയും.