
അമ്പലപ്പുഴ: കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന സ്റ്റാന്റ് വിത്ത് വയനാട് കാമ്പയനിലേക്ക് കേരളാ ഗവ.നഴ്സസ് യൂണിയൻ സഹായം നൽകി. യൂണിയൻ സമാഹരിച്ച ഒരു ലക്ഷത്തി നാൽപ്പത്തി ഒന്നായിരം രൂപയുടെ ചെക്ക് സംസ്ഥാന പ്രസിഡന്റ് കെ. എസ്. സന്തോഷ്, ജനറൽ സെക്രട്ടറി എസ്.എം .അനസ്, ട്രഷറർ ഇ.ജി.ഷീബ തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കൈമാറി.