
കായംകുളം : കവിയും സാഹിത്യകാരനും അദ്ധ്യാപകനുമായിരുന്ന പുഷ്പാലയം പുഷ്പകുമാറിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പുഷ്പാലയം വസതിയിൽ നിർമ്മിച്ച സ്മൃതികുടീരം യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കണ്ടല്ലൂർ കല പ്രസിഡന്റ് എം.ഒ.സദാലിയാക്കത്ത് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എ.ശോഭ, മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം സുനിൽ കൊപ്പാറേത്ത്, കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി, ഗ്രാമ പഞ്ചായത്തംഗം കോലത്ത് ബാബു, കല സെക്രട്ടറി ആർ.അനിൽകുമാർ, എക്സിക്യൂട്ടീവ് അംഗം ആർ.ഷൈനി എന്നിവർ സംസാരിച്ചു.