ആലപ്പുഴ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ 58 -ാം സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഗസറ്റഡ് ഓഫീസർമാർ ഇന്ന് രാവിലെ 10.30ന് ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്നും കളക്ടറേറ്റ് ജംഗ്ഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തും. ധർണ്ണ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.പ്രവീൺ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പ്രശാന്ത് ബാബു, ജില്ലാ സെക്രട്ടറി രമേഷ് ഗോപിനാഥ്, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സി.സിലീഷ് തുടങ്ങിയവർ സംസാരിക്കും.