ആലപ്പുഴ: മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ഡിപ്പോയും ഗ്യാരേജുകളും പരിസരവും മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ യൂണിറ്റിലേയും ശുചീകരണ വിഭാഗം ജീവനക്കാർക്കായി ഏകദിന പരിശീലന പരിപാടി ഇന്ന് ആലപ്പുഴ ഡിപ്പോയിൽ നടക്കും. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. ആലപ്പുഴ എ.ഒ ജയകുമാരി അദ്ധ്യക്ഷത വഹിക്കും