ആലപ്പുഴ: കയർ മേഖലയോടുള്ള സർക്കാരിന്റെ കടുത്ത അവഗണയ്ക്കെതിരെ കണിച്ചുകുളങ്ങര കയർ കോർപറേഷൻ ഓഫീസിന് മുന്നിൽ 10ന് രാവിലെ 10 മുതൽ ഉപവാസ സമരം നടത്തുന്നതിന് ചേർത്തലയിൽ ചേർന്ന കേരള കയർ ഗുഡ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനാകും. യോഗത്തിൽ ജനറൽ സെക്രട്ടറി എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ആഘോഷ്‌കുമാർ, ടി.എസ്.ബാഹുലേയൻ, എം.ജി.സാബു, കെ.ഡി.പുഷ്‌കരൻ, കൃഷ്ണ പ്രസാദ്, രാജേഷ്. സി. ആർ, കൃഷ്ണപ്പൻ, സുമന്ത്രൻ, സി.ആർ.സാനു, പി.ജെ.സേവിയർ, ശശിക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.