sc

മുഹമ്മ: മുഹമ്മ പഞ്ചായത്തിലെ കോതകുളം - തെന്നടിച്ചിറ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു നിർവഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിലാണ് റോഡ് പൂർത്തിയായത്. നാട്ടുകാരുടെ എറെ കാലമായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കാൻ കഴിഞ്ഞതെന്ന് സ്വപ്നാ ഷാബു പറഞ്ഞു. നടവഴി പോലും ഇല്ലാതിരുന്ന സ്ഥലങ്ങളിൽ റോഡുകൾ എത്തിക്കാൻ ജനപങ്കാളിത്വത്തോടെ കഴിയുന്നതായി ഡി.ഷാജി പറഞ്ഞു. ടി.എസ്. അജയൻ അധ്യക്ഷനായി. കെ.കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു. സദാനന്ദൻ പിള്ള, പുഷ്കരൻ എന്നിവർ സംസാരിച്ചു