photo

ചേർത്തല:സെന്റ്മേരീസ് പാലം നിർമ്മാണം ഡിസംബറിൽ പൂർത്തിയാക്കാൻ കരാറുകാരന് പൊതുമരാമത്തു വകുപ്പ് നോട്ടീസ് നൽകി. സാങ്കേതിക കുരുക്കുകളെല്ലാം അഴിഞ്ഞിട്ടും നിർമ്മാണം തുടങ്ങിയിരുന്നില്ല. ആറുമാസ കാലാവധിയിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് 2022 ഏപ്രിലിൽ തുടങ്ങിയ നിർമ്മാണമാണ് രണ്ടു വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്തത്.
ജലഗതാഗത വകുപ്പ് പാലത്തിന്റെ ഉയരത്തെ കുറിച്ചുയർത്തിയ തർക്കത്തെ തുടർന്നാണ് ഒരുവർഷത്തിലേറെ നിർമ്മാണം നിലച്ചത്. മന്ത്രി പി.പ്രസാദിന്റെ ഇടപെടലിൽ മന്ത്രിതലത്തിൽ നടത്തിയ ചർച്ചകളിലൂടെയാണ് ഈ തർക്കം പരിഹരിച്ചത്.

24 മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമ്മിക്കുന്നത്.10 മീറ്ററാണ് വീതി.ഇരുവശങ്ങളിലും രണ്ട് മീറ്റർ വീതിയിൽ സുരക്ഷിത നടപ്പാതയുണ്ടാകും.14 മീറ്ററാണ് പാലത്തിന്റെ ആകെ വീതി. സംസ്ഥാന ബഡ്ജ​റ്റിൽ അനുവദിച്ച 6.33 കോടി രൂപ ചിലവഴിച്ചാണ് നിർമ്മാണം.

സെന്റ് മേരീസ് പാലനിർമ്മാണം അനിശ്ചിതമായ നീളുന്നത് നഗരത്തിലെ ഗതാഗതം താളംതെറ്റിച്ചിരുന്നു.

പാലത്തിന്റെ അവശേഷിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നടപടികൾ തുടങ്ങിയതായി മന്ത്രി പി.പ്രസാദിന്റെ ഓഫീസ് അറിയിച്ചു.കരാറുകാരനെ വിളിച്ചുവരുത്തി മന്ത്രി നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണം തുടങ്ങിയത്.