മാന്നാർ: 611-ാം നമ്പർ കുട്ടമ്പേരൂർ സർവീസ് സഹകരണബാങ്ക് കൺസ്യൂമർ ഫെഡുമായി സഹകരിച്ച് നടത്തുന്ന ഓണവിപണി, ബാങ്കിന്റെ ഹെഡ് ഓഫീസിൽ പ്രവർത്തിക്കുന്ന നീതിസ്റ്റോറിൽ 7 മുതൽ പ്രവർത്തനം ആരംഭിക്കും. ഓണവിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഡോ.കെ.മോഹനൻ പിള്ള നിർവഹിക്കും. എല്ലാ നിത്യോപയോഗ സാധനങ്ങളും 30 ശതമാനം വില കുറവിൽ ലഭിക്കും.ഏത്തക്കുലയും പച്ചക്കറികളും 9 മുതൽ വില്പന ആരംഭിക്കും.