ആലപ്പുഴ: കെ.എസ്.എസ്.പി.യു ആര്യാട് യൂണിറ്റ് കൺവെൻഷൻ ആര്യാട് ബ്ലോക്ക് പെൻഷൻ ഭവനിൽ സംസ്ഥാന കമ്മിറ്റിയംഗം എം.വി.സോമൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.എം.ജയമോഹനൻ അദ്ധ്യക്ഷനായി. ക്ഷേമനിധി സെക്രട്ടറി പി.ആർ.സുധാകരൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി വി.എസ്.ചന്ദ്രശേഖരൻ നവാഗതരെ സ്വാഗതം ചെയ്തു. പ്രൊഫ സി.വി.നടരാജൻ വിദ്യാർത്ഥികളെ അനുമോദിച്ചു. ആർ.ലക്ഷ്മണൻ, കെ.ജി.വിശ്വപ്പൻ, ടി.സുശീല, വൈസ് പ്രസിഡന്റ് എൻ.എൻ.തിലകപ്പൻ തുടങ്ങിയവർ സംസാരിച്ചു.