ret

ഹരിപ്പാട്: നിർമ്മാണ ക്ഷേമ നിധി ബോർഡിലെ പെൻഷൻ കുടിശികയും ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുക്കൊണ്ട് കൺസ്ട്രക്ഷൻ ആൻഡ് ജനറൽ മസ്ദൂർ സംഘ് (ബി.എം.എസ്) കാർത്തികപ്പള്ളി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ ബി.എം.എസ് ജില്ലാ സെക്രട്ടറി ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.ദിനുമോൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം സി.ഗോപകുമാർ, കെ. മനോഹരൻ, സന്തോഷ്‌ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.