
ആലപ്പുഴ : കോൺഗ്രസ് തൃക്കുന്നപ്പുഴ സൗത്ത്,നോർത്ത് മണ്ഡലം കമ്മിറ്റികളുടെ മിഷൻ 2025 ക്യാമ്പ് എക്സിക്യൂട്ടിവ് യോഗം കെ.പി.സി.സി സെക്രട്ടറി കോശി എം.കോശി ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം പ്രസിഡന്റ് തൃക്കുന്നുഴ പ്രസന്നൻ അധ്യക്ഷത വഹിച്ചു. എ.കെ.രാജൻ,ബ്ലോക്ക് പ്രസിഡന്റ് ഷംസുദ്ദീൻ കായിപ്പുറം, കെ .ആർ മുരളീധരൻ, ജേക്കബ് തമ്പാൻ, സജി മുട്ടം,,പി. എൻ. രഘുനാഥൻ, അഡ്വ.വി.ഷുക്കൂർ കെ.എ.ലത്തീഫ്, മുഹമ്മദ് അസ്ലം, ആർ.നന്മജൻ,, മുഹമ്മദ് റാഫി , അമ്മിണി ടീച്ചർ, പ്രസന്നകുമാർ ,ഹാരിസ് അണ്ടോളിൽ,ആശ, ഷീജ,പങ്കജവല്ലി, വിശ്വംഭരൻ, ഉയചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.