മാവേലിക്കര: സി.പി.എം മാവേലിക്കര ടൗൺ ലോക്കൽ സെക്രട്ടറി, ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സി.പി മോഹനചന്ദ്രന്റെ ചരമ വാർഷികം മാവേലിക്കരയിൽ നടന്നു. സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ യോഗം സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി ജി.അജയകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ.പി.വി സന്തോഷ്‌കുമാർ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ലീല അഭിലാഷ്, അഡ്വ.നവീൻ മാത്യു ഡേവിഡ്, കെ.അജയൻ തോമസ് കുട്ടി, അഡ്വ.അനിൽകുമാർ, രാജീവ് എന്നിവർ സംസാരിച്ചു.