pholip-joy

ചെന്നിത്തല : മസ്കറ്റിൽ പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചെന്നിത്തല പഞ്ചായത്ത് രണ്ടാം വാർഡ് ഇരമത്തൂർ കുറുമ്പുംതറയിൽ പരേതനായ ജോയിയുടെ മകൻ ഫിലിപ്പ് ജോയി(38) ആണ് മരിച്ചത്. നാലു ദിവസം മുമ്പ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണതിനെ തുടർന്ന് മസ്കറ്റിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്. അവിവാഹിതനാണ്. മാതാവ്: റബേക്ക ജോയി. സഹോദരങ്ങൾ: വിൻസി ജോയി, മെറിൻ ജോയി. മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരുന്നു.