
ഹരിപ്പാട്: മെമ്പർഷിപ്പ് കാമ്പയിനിടയിൽ ബി.ജെ.പി.നേതാവ് കുഴഞ്ഞ് വീണ് മരിച്ചു.ഹരിപ്പാട് നഗരസഭ തെക്കൻ മേഖല പ്രസിഡന്റ് വെട്ടുവേനി മുക്കലത്ത് (ഗൗരിശങ്കരം) വീട്ടിൽ ഉണ്ണിക്കൃഷ്ണകുമാർ (60) ആണ് മരിച്ചത്. 24-ാം വാർഡിലെ മെമ്പർഷിപ്പ് വിതരണം പാർട്ടി പ്രവർത്തകരോടൊപ്പം ചർച്ച ചെയ്ത ശേഷം വീട്ടിലെത്തിയ ഉണ്ണികൃഷ്ണകുമാർ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് 3നായിരുന്നു സംഭവം. ഏറെക്കാലം സിരിയൽ, ആൽബം രംഗത്തും പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ. ഉഷാ ഉണ്ണികൃഷ്ണൻ (റിട്ട. ആരോഗ്യ വകുപ്പ്) . മക്കൾ: അർച്ചന കൃഷ്ണൻ, അപർണ കൃഷ്ണൻ. മരുമക്കൾ: രാകേഷ് ചന്ദ്രൻ ,അനീഷ് സുബ്രഹ്മണ്യൻ.