ആലപ്പുഴ: കവിത ഐ.ടി.ഐ സ്ഥാപകൻ ജി.ചക്രപാണി അനുസ്മരണ സമ്മേളനവും ജീവ കാരണ്യ പ്രവർത്തനങ്ങളും നടത്തി. കവിത ഐ.ടി.ഐയിൽ (ജി.ചക്രപാണി മെമ്മോറിയൽ ഹാൾ) നടന്ന സമ്മേളനത്തിന് എൻ.ഉദയമ്മയും കുടുംബാംഗങ്ങളും ചേർന്ന് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. സമ്മേളനം ചലച്ചിത്ര ഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു.ജി.സി ഫൗണ്ടേഷൻ ചെയർമാൻ സംഗീത് ചക്രപാണി അദ്ധ്യക്ഷനായി. അനുസ്മരണ കമ്മിറ്റി രക്ഷാധികാരി രവി പാലത്തിങ്കൽ അനുസ്മരണ പ്രഭാഷണം നടത്തി.മികച്ച മാദ്ധ്യമ പ്രവർത്തകർക്കുള്ള ജി.സി.ഫൗണ്ടേഷൻ അവാർഡ് കേരളകൗമുദി ലേഖകൻ എം.സന്തോഷ് കുമാറിനും മാത്യുവിനും വയലാർ ശരത്ചന്ദ്രവർമ്മ വിതരണം ചെയ്തു.ജി.എൻ.ശിവാനന്ദനെ ചടങ്ങിൽ ആദരിച്ചു. വീൽചെയർ വിതരണം എസ്.രഞ്ജിത് നിർവഹിച്ചു. ഓക്സിജൻ സിലിണ്ടർ വിതരണം എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ നിർവഹിച്ചു.സ്കോളർഷിപ്പ് വിതരണം ഡോ.പി .സി. ബീനാകുമാരിയും കെ.കൃഷ്ണനും നിർവഹിച്ചു. ഭക്ഷ്യധാന്യ കിറ്റ് വിതരണം അഡ്വ.പ്രിയദർശൻ തമ്പി, ഫാ.ബിജു കെ ജോർജ്, ശാകിർ ദാരിമി വളക്കെയും നിർവഹിച്ചു. വൃക്ഷത്തൈ വിതരണം സി.അമ്പിളി, എബ്രഹാം കുരുവിള എന്നിവർ നിർവഹിച്ചു. ഓണപ്പുടവ വിതരണം കെ.ജയൻ നിർവഹിച്ചു. സമ്മേളനത്തിൽ വാക്കർ ,വാക്കിംഗ് സ്റ്റിക് ,ഡയാലിസിസ് കിറ്റ്, എയർ ബഡ്, വാട്ടർ ബെഡ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും വിതരണം ചെയ്തു.സിസ്റ്റർ എ.എ.ഉഷ, പി.വെങ്കിട്ടരാമ അയ്യർ, രാജു പള്ളിപ്പറമ്പിൽ, സി.പി.വിജയകുമാർ, രാധാകൃഷ്ണ പണിക്കർ ,പ്രീത സംഗീത്, ജിഷ രാഗേഷ്, സനൽകുമാർ, ആകർഷ് എസ്.കുമാർ തുടങ്ങിയവർ സംസാരിച്ചു.രാഗേഷ് ചക്രപാണി സ്വാഗതം പറഞ്ഞു.