
ആലപ്പുഴ : നവതിയുെട നിറവിലുള്ള ഗുരുശ്രേഷ്ഠൻ കല്ലേലി രാഘവൻപിള്ളയെ സൗഹൃദ സാമൂഹ്യ സേവന സന്നദ്ധ പ്രവർത്തകർ അദ്ധ്യാപകദിനത്തിൽ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. സൗഹൃദ പ്രസിഡന്റ് പി.ജ്യോതിസ് ഷാൾ അണിയിച്ചു. സൗഹൃദ സെക്രട്ടറി ആർ പ്രദീപ് ചടങ്ങിന് സ്വാഗതം പറഞ്ഞു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനീത , സൗഹൃദ എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ. ആർ. അജയൻ, ശ്രീമതി ബീനാറസാക്ക്, ബീന സിസിലി സൈമൺ എന്നിവർ സംസാരിച്ചു.