ആലപ്പുഴ:ചമ്മനാട് തറമേൽ കുടുംബയോഗക്ഷേത്രത്തിൽ ഗണേശോത്സവം ഇന്ന് മുതൽ എട്ട് വരെ നടക്കും. ഇന്ന് വൈകിട്ട് 6ന് ഗണേശ പ്രതിഷ്ഠ ഷൺമുഖൻ ശാന്തിയുടെ കാർമ്മികത്വത്തിൽ നടക്കും, 7ന് മാത്താനം അശോകൻ തന്ത്രിയുടെ പ്രഭാഷണം. നാളെ രാവിലെ 6 ന് ഗണപതി ഹോമം 7.30ന് കുമ്പളം ബാലകൃഷ്ണൻ എമ്പ്രാന്തിരിയുടെ പ്രഭാഷണം, ഞായറാഴ്ച രാവിലെ 8.30 ന് ഹരിഹരൻ ശിവരാമകൃഷ്ണ അയ്യരുടെ പ്രഭാഷണം, 11ന് സ്വാമിനി നിഷ്ഠാമൃത പ്രണാജിക്ക് സ്വീകരണം,ഉച്ചയ്ക്ക്
1 ന് അമൃതഭോജനം. 2.30 ന് നിമഞ്ജനഘോഷയാത്ര.