lo

ആലപ്പുഴ : കർഷകമോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബി.ജെ.പി മെമ്പർഷിപ്പ് കാമ്പയിൻ ജില്ല പ്രസിഡന്റ് വി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഡോ.മാത്യു ജോർജിന് ആദ്യ മെമ്പർഷിപ്പ് നൽകി. കർഷക മോർച്ച ജില്ല വൈസ് പ്രസിഡന്റ് എം.ആർ.സജീവ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി കുട്ടനാട് മണ്ഡലം പ്രസിഡന്റ് വിനോദ് ജി.മഠത്തിൽ മുഖ്യപ്രഭാഷണം നടത്തി. ജോർജ് മാത്യു വാച്ചാപറമ്പിൽ, കെ.ബി.ഷാജി , എം.ജെ.ഓമനക്കുട്ടൻ, ചന്ദ്രശേഖരൻ കൈനകരി, കെ.പി. സുരേഷ് കുമാർ, രമ്യ സനോജ്, ആർ.പി സുരേഷ്, ഗോപാലകൃഷ്ണൻ നായർ, മാത്യു ജോർജ് തുടങ്ങിയവർ സംസാരിച്ചു.