photo

ചേർത്തല:കെ.വി.എം.കോളേജ് ഒഫ് ആർട്ട്സ് ആൻഡ് സയൻസിൽ നടത്തിയ ദേശീയ അദ്ധ്യാപക ദിനാഘോഷം ആലപ്പുഴ ഡിവൈ.എസ്.പി. എം.ആർ.മധു ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ഇ.കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.കെ.വി.എം കോളേജ് ഒഫ് മാനേജ്‌മെന്റ് ഡയറക്ടർ ഡോ.നടരാജ അയ്യർ,കെ.വി.എം. കോളേജ് ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മേധാവി ദർശനാ രാമചന്ദ്രൻ,പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഡോ.മഞ്ജുളാ നായർ, കൊമേഴ്സ് വിഭാഗം മേധാവി സിനു മോൻ,ബോട്ടണി ആൻഡ് ബയോടെക് മേധാവി ലക്ഷ്മി ആർ.നായർ, മാനേജ്‌മെന്റ് വിഭാഗം മേധാവി അനഘ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾ അദ്ധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.