ആലപ്പുഴ: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയും ഗ്യാരേജുകളും പരിസരവും മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി , ജില്ലയിലെ എല്ലാ യൂണിറ്റിലേയും ശുചീകരണ ജീവനക്കാർക്കായി ഏകദിന പരിശീലന പരിപാടി ആലപ്പുഴ ഡിപ്പോയിൽ സംഘടിപ്പിച്ചു. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം നിർവഹിച്ചു. എ.ഒ വൈ.ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. എ.ടി.ഒ എ അജിത്ത് സ്വാഗതം
പറഞ്ഞു. ശുചിത്വ മിഷൻ അസി.കോ-ഓർഡിനേറ്റർ മുഹമ്മദ് കുഞ്ഞാശാൻ, കില കോ-ഓർഡിനേറ്റർ പി.ജയരാജ് ,ഐ.ആർ.ടി.സി കോ-ഓർഡിനേറ്റർ ജാഫർ ഷെറീഫ് എന്നിവർ ക്ലാസുകൾ നയിച്ചു. മാലിന്യം തരംതിരിക്കുന്നതിൽ പ്രായോഗിക പരിശീലനത്തിന് ജാഫർ ഷെറീഫ് നേതൃത്വം നൽകി.