ചാരുംമൂട്: വെട്ടിക്കോട് പള്ളിപ്പുറം ശ്രീഭദ്രകാളീക്ഷേത്രത്തിൽ 22 ന് ലക്ഷാർച്ചന ചടങ്ങ് നടക്കും. ക്ഷേത്ര തന്ത്രി പടിഞ്ഞാറേ പുല്ലാംവഴി ഇല്ലം ദേവൻ സനൽ നാരായണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 5.30 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 6 ന് കലശപൂജ, 7 മുതൽ 12.30 വരെ അർച്ചന, വൈകിട്ട് 6.45 ന് കലശം എഴുന്നള്ളിപ്പ്, കലശാഭിഷേകം.