cf

ചേർത്തല : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കടക്കരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന അദ്ധ്യാപകരായ അഞ്‌ജലിയിൽ എം. ആർ. കരുണാകര കുറുപ്പിനെയും ഭാര്യ മാതാവ് 101 വയസുള്ള കെ.ജെ.വിജയമ്മയെയും വസതിയിലെത്തി ഗുരുവന്ദനം നടത്തി. പ്രസിഡന്റ്‌ എം. ജോണി സെക്രട്ടറി പി. ആർ. സലിമോൻ, എം. പി. നമ്പ്യാർ,പി. പി. ജോയി, ഷാജി കെ തറയിൽ, ജി.ഹരിദാസ്, ടി. ഇ. ഹിലാരിയോസ്, എൻ. ടി. ഗോപിനാഥ്‌, സി. പി. കർത്താ, ആർ. സുഷമ, മല്ലികാദേവി എന്നിവർ പങ്കെടുത്തു.