photo

ചേർത്തല:ദേശീയ അദ്ധ്യാപക ദിനത്തിൽ റോട്ടറി ക്ലബ് ഒഫ് ചേർത്തലയുടെ നേതൃത്വത്തിൽ അദ്ധ്യാപകരെ ആദരിച്ചു.
ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാനാദ്ധ്യാപിക ജിഷ,ചേർത്തല ടൗൺ എൽ.പി സ്‌കൂളിലെ പ്രധാനാദ്ധ്യാപിക സീത,ഗേൾസ് ഹൈസ്‌കൂളിലെ അദ്ധ്യാപിക മിഷ,അദ്ധ്യാപകനും സാഹിത്യകാരനുമായ ഷാജി മഞ്ജരി,സംസ്ഥാനത്തെ മികച്ച അദ്ധ്യാപക അവാർഡ് നേടിയ കായികാദ്ധ്യാപകൻ ആര്യക്കര സ്‌കൂളിലെ സവിനയൻ,കണിച്ചുകുളങ്ങര സ്‌കൂളിലെ അദ്ധ്യാപകനും ആലപ്പുഴ സ്‌പോർട്സ് കൗൺസിലിന്റെ സെക്രട്ടറിയുമായ സുജീഷ്,ചേർത്തല ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ ശ്രീജിത്ത് എന്നിവരെ ആദരിച്ചു.കൂടാതെ റോട്ടറി ക്ലബ് ഒഫ് ചേർത്തലയുടെ അംഗങ്ങളായ പ്രൊഫ.ഡോ.ശ്രീദേവൻ ഡോ.ബിജു മല്ലാരി,അനുഷ്.എൻ എന്നിവരെയും ക്ലബ് പ്രസിഡന്റ് സുമേഷ് ചെറുവാരണം പൊന്നാടയിട്ട് ആദരിച്ചു. മധുര പലഹാരങ്ങളും വിതരണം ചെയ്തു.
റോട്ടറി ക്ലബ് പ്രസിഡന്റ് സുമേഷ് ചെറുവാരണം,സെക്രട്ടറി വിനോദ് കുമാർ,റോട്ടറി അസി. ഗവർണർ ഡോ.വി.ശ്രീദേവൻ എന്നിവരും ക്ലബ് അംഗങ്ങളും പങ്കെടുത്തു.