മാന്നാർ: 3997-ാം നമ്പർ മാന്നാർ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണച്ചന്ത നാളെ രാവിലെ 10.30 ന് ബാങ്ക് കെട്ടിടത്തിൽ പ്രസിഡന്റ് എം.എൻ .രവീന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൺസ്യൂമർഫെസ് മുഖേന ലഭിക്കുന്ന നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ സഹകരണ ഓണച്ചന്തയിലൂടെ ലഭ്യമാകും.