ambala

അമ്പലപ്പുഴ : ദേശീയപാത നിർമ്മാണത്തിനിടെ,നീർക്കുന്നം ജംഗ്ഷന് സമീപം തേവരുനട ക്ഷേത്രത്തിനരികിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടിയത്. ദേശീയ പാത നിർമ്മാണത്തിനിടെ ഇത്തരത്തിൽ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം വൻതോതിൽ പാഴാകുന്നത് നിത്യ സംഭവമായിരിക്കുകയാണ്.