
ആലപ്പുഴ : ലയൺസ് ക്ലബ് ഒഫ് പുന്നപ്രയുടെ സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായി പുന്നപ്രയിലെ താലോലം ബഡ്‌സ് സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് വീൽച്ചെയർ നൽകി. ക്ലബ് പ്രസിഡന്റ് ജ്യോതിമോഹനൻ ,പുന്നപ്ര നോർത്ത് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ എന്നിവർ ചേർന്ന് വീൽച്ചെയർ വിദ്യാർത്ഥിയുടെ മാതാപിതാക്കൾക്ക് കൈമാറി. ക്ലബ് സെക്രട്ടറി ചന്ദ്രികാദേവി, ട്രഷറർ വിനോദ് ,ഡയറക്ടർ ബോർഡ് അംഗങ്ങളായ ബി.പ്രദീപ്, വിശ്വനാഥൻ കെ.നായർ, മഹേന്ദ്രൻ എന്നിവർ പങ്കെടുത്തു.