ചാരുംമൂട് : കരിമുളയ്ക്കൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ ഇടവകത്തിരുന്നാളും പരിശുദ്ധ കന്യക മറിയത്തിന്റെ ജനനത്തിരുന്നാളിന് തുടക്കം കുറിച്ചുക്കൊണ്ട് മാവേലിക്കര രൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് പിതാവ് വിശുദ്ധ കുർബാന അർപ്പിച്ച് തിരുന്നാൾ കൊടി ഉയർത്തി. ദിവസവും സന്ധ്യ പ്രാർത്ഥനയും വി.കുർബാനയും നടക്കും . 7ന് റാസയും നടക്കും. 8 ന് വി കുർബാനയോട് കൂടി പെരുന്നാൾ സമാപിക്കും. ഇടവക വികാരി ഫാ.സിൽവസ്റ്റർ തെക്കേടത്ത്,ട്രസ്റ്റി തോമസ് പണിക്കർ, സെക്രട്ടറി സുരേഷ് രാജൻ എന്നിവർ നേതൃത്വ നൽകും.