adyapak

മാന്നാർ: കുട്ടമ്പേരൂർ ഉപാസന ഗ്രന്ഥശാലയുടെ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് അദ്ധ്യാപക സംഗമം നടത്തി. ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം ജി. കൃഷ്ണകുമാർ സംഗമം ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് ചന്ദ്രവാര്യർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് എൽ.പി.സത്യപ്രകാശ് അദ്ധ്യാപകദിന സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ.പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് പഴവൂർ ഗ്രന്ഥശാല സെക്രട്ടറി റോയി സാമുവൽ,എൻ.ഡി.നമ്പൂതിരി, വി.എം.പരമേശ്വരൻ നമ്പൂതിരി,വി.എം.കെ.നമ്പൂതിരി,ഇ.സാവിത്രി ദേവി, ശാന്ത സനാഥ് എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിച്ച 30 ഓളം അദ്ധ്യാപകരെ ചടങ്ങിൽ ആദരിച്ചു.