കുട്ടനാട്:എസ്.എൻ.ഡി.പിയോഗം കുട്ടനാട് യൂണിയൻ 945-ാം നമ്പർ കാവാലം വടക്ക് ശാഖയിൽ രണ്ടാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം 14 മുതൽ 17വരെയുള്ള ദിവസങ്ങളിലായി നടക്കും. 14ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 11ന് കലശാഭിഷേകം, വൈകിട്ട് 4.30ന് പതിന്നാലിൽ ചിറ മോഹനന്റെ വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് കൊടിയും കൊടിക്കയറും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര . തുടർന്ന് 7.30ന് കൊടിയേറ്റ്.15 ന് രാവിലെ 6.30ന് ഗണപതിഹോമം, 10 ന് കായിക മത്സരങ്ങൾ, വൈകിട്ട് 7 മതുൽ .10വരെ കലാപരിപാടികൾ.

16 ന് രാവിലെ 10 ന് കായിക മത്സരം, തുടർന്ന് ക്വിസ് മത്സരം, വൈകിട്ട് 7മുതൽ 10 വരെ കലാപരിപാടികൾ.

17ന് രാവിലെ 6.30ന് ഗണപതി ഹോമം.12ന് ചതയ വ്രത സമർപ്പണം. വൈകിട്ട് 7ന് നടക്കുന്ന കൊടിയിറക്കോടെ ഉത്സവം സമാപിക്കും. ക്ഷേത്രചടങ്ങുകൾക്ക് കുമരകം ഗോപാലൻ തന്ത്രിയും ശരത് മേൽശാന്തിയും മുഖ്യ കാർമ്മികത്വം വഹിക്കും . സെക്രട്ടറി കെ.വി.അശോകൻ, പ്രസിഡന്റ് എം.കെ.മോഹൻദാസ്, വൈസ് പ്രസിഡന്റ് കെ. സുഗുണാനന്ദൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.