ചേർത്തല: 21 വർഷമായി ചേർത്തലയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായ ഹൈടെക്ക് അക്കാദമിയുടെ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്സുകളുടെ ഉദ്ഘാടനവും അദ്ധ്യാപക ശ്രേഷ്ഠരെ ആദരിക്കലും 8ന് നടത്തുമെന്ന് അക്കാദമി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 8 ന് വൈകിട്ട് 4ന് മന്ത്രി പി.പ്രസാദ് കോഴ്സുകൾ ഉദ്ഘാടനം ചെയ്യും. ചേർത്തല റോട്ടറി ഹാളിൽ ചേരുന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷയാകും. ഗായകനും സംഗീത സംവിധായകനുമായ കെ.എസ്.ബിനു ആനന്ദ്,സി.ഡി.എസ് ചെയർപേഴ്സൺ അഡ്വ.പി.ജ്യോതിമോൾ,കൗൺസിലർ എ.അജി,റോട്ടറി മുൻ ഗവർണർ കെ.ബാബുമോൻ,അഖിലാഞ്ജലി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ പി.ഡി.ലക്കി എന്നിവർ സംസാരിക്കും.ആലപ്പുഴയുടെ സമീപജില്ലകളിലെ പ്രമുഖ ആശുപത്രികളിൽ ഇന്റേൺഷിപ്പ് സൗകര്യത്തോടെ ഗവ. ഒഫ് ഇന്ത്യയുടെ അംഗീകാരത്തോടെ ഒരു വർഷവും,ആറ് മാസവും ദൈർഘ്യമുള്ള കോഴ്സുകളാണ് നടത്തുന്നതെന്ന് അക്കാദമി ഡയറക്ടർ ബിൻസി ജോസഫ്,കോഴ്സ് ഡയറക്ടർ കെ.ജെ.ഡെൻസിൽ,എസ്.അമൃത് രാജ് എന്നിവർ അറിയിച്ചു.