
മാന്നാർ : ഇന്നർവീൽ ക്ലബ് ഒഫ് ഗോൾഡൻ മാന്നാറിന്റെ ഈ വർഷത്തെ എഡ്യൂക്കേഷനിസ്റ്റ് അവാർഡ് മാന്നാർ ജെ.ബി എൽ.പി.എസ് പ്രഥമാദ്ധ്യാപിക ഗീതയ്ക്ക് സമ്മാനിച്ചു. ഇന്നർവീൽ ക്ലബ്ബ് പ്രസിഡന്റ് പ്രൊഫ.ബീന എം.കെ, സെക്രട്ടറി രശ്മി ശ്രീകുമാർ, വൈസ് പ്രസിഡന്റ് ശ്രീകല, ഡോ.ബിന്ദു എസ്, ലീജ മഹേഷ്, സ്കൂൾ പി.ടി.എ പ്രസിഡന്റ് നിസാർ തുടങ്ങിയവർ പങ്കെടുത്തു. മാന്നാറിലെ പ്രസിദ്ധരും അനേകം ശിഷ്യ സമ്പത്തുള്ളവരും അദ്ധ്യാപന മികവുകൊണ്ട് ശ്രദ്ധേയരുമായ മുതിർന്ന അദ്ധ്യാപികമാരുടെ വീടുകൾ സന്ദർശിച്ച് ഗുരുദക്ഷിണ നൽകി പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.